പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപത് മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക് അധീന കശ്മീരിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങളും, റോഡുകളും തകര്‍ന്നിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന അടക്കമുള്ളവിടങ്ങളില്‍ പ്രകമ്പനം ഉണ്ടായി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/packisthan.jpg?resize=1200%2C642&ssl=1)