India National

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു. ഇതു സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. ഇ സിഗരറ്റുകളുടെ പരസ്യങ്ങളും നിരോധിച്ചു.

ഇ സിഗരറ്റിന്‍റെ 400ല്‍ അധികം ബ്രാന്‍രുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മാണം ഇല്ല. 150ല്‍ അധികം ഫ്ലേവറുകളിലാണ് ഇ സിഗരറ്റ് വിപണിയില്‍ എത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് മന്ത്രി അറിയിച്ചു. ഇ സിഗരറ്റ് ഉപയോഗം പകര്‍ച്ചവ്യാധി പോലെ യുവാക്കളില്‍ പടരുന്ന സാഹചര്യത്തില്‍ കൂടിയാണ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി.

നിയമം ലംഘിച്ചാല്‍ പരമാവധി ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.