ഇന്ത്യയിലേക്ക് പാക്കിസ്ഥാന് ആയുധങ്ങളെത്തിച്ചതായി സൂചന. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. ചാവേറാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യോമ സേന താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.
Related News
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു. വോട്ടുകളുടെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്റെ നിലപാട് നിർണ്ണായകമാവും. ജാതി മത സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം […]
സംവരണ അട്ടിമറി; ശ്രീചിത്രയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ സന്ദര്‍ശനം
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി നേരിട്ട് പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ തീരുമാനം. ദേശീയ പട്ടിക ജാതി കമ്മീഷന് വൈസ് ചെയര്മാന് ഈ മാസം 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും അന്നേ ദിവസം ഹാജരാകാന്‍ കമ്മീഷന് ആവശ്യപ്പെട്ടു. ശ്രീചിത്രയിലെ സംവരണ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.