സബ്സിഡിയില്ലാത്ത എല്.പി.ജി സിലിണ്ടറുകള്ക്ക് ഇന്ന് മുതല് വില കൂടും. 76 രൂപയോളമാണ് ഇന്ന് മുതല് വില കൂടുക. മാറിയ വില വര്ധന ഇന്ന് മുതല് പ്രാബല്യത്തില് വരുമെന്ന് ഇന്ത്യന് ഓയില് കോര്പ്പറേഷന് അറിയിച്ചു. രാജ്യത്തെ നാല് വലിയ മെട്രോ സ്റ്റേഷനുകളിലും സബ്സിഡിയില്ലാത്ത സിലിണ്ടറുകള്ക്ക് 76 രൂപയും സിലിണ്ടറുകള്ക്ക് 119 രൂപയും വിലകൂടും. മൂന്ന് മാസത്തിനിടയിലുള്ള തുടര്ച്ചയായിട്ടുള്ള വര്ധനവാണ് ഇന്ന് ഇന്ത്യന് ഓയില് കോര്പ്പറേഷന് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് വര്ധനവുണ്ടായിരുന്നത്. അതിന് ശേഷം തുടര്ന്നുള്ള മാസമായ സെപ്റ്റംബറിലും വര്ധനവുണ്ടായി.
Related News
യാത്രക്കാരുടെ തിരക്കിലെ വര്ദ്ധനവ്; ചില റൂട്ടുകളില് കെ.എസ്.ആര്.ടി.സി സര്വീസ് നടത്തും
മലബാർ മേഖലയിൽ കോഴിക്കോട് കണ്ണൂർ കാസർകോട് ഡിപ്പോകൾ കേന്ദീകരിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു. പോലീസ് നിയന്ത്രണ മേഖലകളിലൊഴികെ എല്ലായിടത്തു० സർവീസ് പുനരരാരംഭിക്കാനിരിക്കുകയാണ്. ബാംഗ്ലൂർ സർവീസുകള് കോയമ്പത്തൂർ വഴി മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. അതിനുള്ള അടിയന്തിര അനുമതിക്ക് തമിഴ്നാട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു വരുന്നു. എറണാകുളം – തൃശൂര് – കോഴിക്കോട് – കണ്ണൂര് റൂട്ടില് സര്വ്വീസ് ഉണ്ട്. തൃശൂര് – പാലക്കാട് – സേലം – കോയമ്പത്തൂര് റൂട്ടിലും […]
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു
ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. കോടതി രജിസ്ട്രാർ ജനറലിനാണ് ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തിൽ പറയുന്നു. ബിഹാർ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്സ്ആപ്പ് […]
വട്ടിയൂര്ക്കാവില് കോണ്ഗ്രസ് ആരെ നിര്ത്തിയാലും ജയിക്കുമെന്ന് മുരളീധരന്
വട്ടിയൂര്ക്കാവില് സ്ഥാനാര്ഥിയായി കോണ്ഗ്രസ് ആരെ നിര്ത്തിയാലും ജയിക്കുമെന്ന് കെ മുരളീധരന്. യു.ഡി.എഫിന് അനുകൂലമായ ട്രെന്ഡാണ് നിലവിലുള്ളത്. അത് താനായിട്ട് നശിപ്പിക്കില്ല.. വട്ടിയൂര്ക്കാവിലെ ജയമാണ് പ്രധാനം. ഇവിടെ ആര് സ്ഥാനാര്ഥിയായാലും അവരെ പിന്തുണക്കുമെന്നും മുരളീധരന് പറഞ്ഞു.