India National

ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കാന്‍ നിയമപ്രാബല്യം നല്‍കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡാറ്റാബേസ് സ്ഥാപിക്കുന്നതാണ് ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഭേദഗതി വഴി വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ പൊതുസ്ഥലത്തെ അനധികൃത കൈയ്യേറ്റം മൊഴിപ്പിക്കുന്ന നിയമ ഭേദഗതി ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. അതേസമയം ഇന്ന് സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലെയും പാര്‍ട്ടി എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കി.