ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്.
ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ സ്കൂളുകളും കോളജുകളും അടച്ചു. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു. അതേസമയം തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരും. ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.