കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി ലക്ഷ്യമിട്ട് ‘ദില്ലി ചലോ’ പ്രകടനം ആരംഭിച്ചു.
പഞ്ചാബ്, ഹരിയാന, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് – ഹരിയാന അതിർത്തിയും ഹരിയാന ഡൽഹി അതിർത്തിയും അടച്ചിരിക്കുകയാണ്.
ബിഹാറിൽ പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തും. ജാർഖണ്ഡിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
ഹരിയാനയില്‍ കര്‍ഷക നേതാക്കളെ പൊലീസ് ഇന്നലെ കൂട്ടമായി അറസ്റ്റ് ചെയ്തു. നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി അറിയിച്ചു.