നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടു. മാലേഗാവ് സ്‌ഫോടനക്കേസില്‍ പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്. എന്നാല്‍ പുതിയ വീഡിയോയില്‍ ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന രംഗങ്ങളാണുള്ളത്. സംഘപരിവാര്‍ വിമര്‍ശകനായ യൂ ട്യൂബര്‍ ധ്രുവ് റാഠിയാണ് പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്നതിനാലുമാണ് പ്രഗ്യക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ശേഷം പ്രഗ്യാ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പ്രചരണ സമയത്ത് ‘ഗോമൂത്രവും മറ്റ് പാലുല്പന്നങ്ങളും എന്റെ സ്തനാര്‍ബുദം ഭേദമാക്കി’യെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വീല്‍ചെയറിലിരുന്ന് പ്രചരണം നടത്തുന്ന പ്രഗ്യായുടെ ഫോട്ടോകളും പിന്നീട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതെ സമയം ധ്രുവ് റാഠിയുടെ വീഡിയോക്ക് താഴെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ജനാധിപത്യം വീല്‍ ചെയറിലാണ് എന്ന ആക്ഷേപ രൂപത്തിലും പലരും വീഡിയേയോട് പ്രതികരിച്ചിട്ടുണ്ട്.