India

ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയിൽ

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.

പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു.

ഇന്നലെ രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മലിനീകരണ മീറ്റർ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. ഇത് ഡൽഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയർന്ന പരിധിയാണ്. അയൽ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) എന്നിവയും രാത്രി 9 മണിക്ക് ശേഷം ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തി.