India National

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി

ഡൽഹിയിൽ സംഘപരിവാർ അഴിച്ചുവിട്ട കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 27 ആയി. ഗുരുതരമായി പരിക്കേറ്റ ധാരാളം ആളുകൾ ചികിത്സയിലുണ്ട്. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്‌ നടത്തും.

45 കമ്പനി അർധ സൈനിക വിഭാഗങ്ങളെ വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഇതോടെ കലാപം അമർച്ച ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. കൊല്ലപ്പെട്ടവരിൽ മിക്കവർക്കും വെടിയേറ്റിരുന്നു. വെടിയേറ്റ് 45ൽ അധികം ആളുകൾ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് സൂചന.

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും കലാപ ബാധിത പ്രദേശങ്ങൾ കഴിഞ്ഞ രാത്രി സന്ദർശിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ആഭ്യന്തര മന്ത്രി അമിത് ഷായെ നിലവിലെ സാഹചര്യങ്ങൾ ധരിപ്പിച്ചു. കലാപബാധിതമേഖലകളിൽ സൈനിക വിന്യാസം ഉണ്ട് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. വിഷയത്തിൽ ഡൽഹി പോലീസും ആഭ്യന്തര മന്ത്രാലയവും അനാസ്ഥ കാണിച്ചു എന്നാരോപിച്ച് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും.