ഹോളിക്ക് ശേഷം കലാപം ചർച്ചക്കെടുക്കാമെന്നായിരുന്നു ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിലപാട്
ഡൽഹി കലാപം മാർച്ച് 11ന് ലോക്സഭ ചർച്ച ചെയ്യും. ഹോളി അവധിക്ക് ശേഷം സഭ ചേരുന്ന ദിവസമാണ് കലാപം ലോക്സഭയുടെ പരിഗണനക്കെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചക്ക് മറുപടി നൽകും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും ബഹളമുണ്ടാവുകയും പല തവണ ലോക്സഭയും രാജ്യസഭയും തടസപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഹോളിക്ക് ശേഷം കലാപം ചർച്ചക്കെടുക്കാമെന്നായിരുന്നു ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിലപാട്.