ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സർക്കാറിന്റെ തുല്യത സർട്ടിഫിക്കറ്റ് അധികൃതർ അംഗീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും.
Related News
കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം
കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
‘ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ’; കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്
‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ഗതാഗതക്കുരുക്ക്. കർഷക മാർച്ച് തടയാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന അതിർത്തി റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതിയിൽ, ഡൽഹിയിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ എടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അതിർത്തികൾ അടച്ചതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറി. ഡൽഹിയെ ഗാസിയാബാദും ഉത്തർപ്രദേശിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഗാസിപൂർ, ചില്ല അതിർത്തികളിലെ […]
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. […]