ഉത്തര്‍പ്രദേശിലെ ഗാസിയബാദിലുള്ളയാള്‍ക്കും ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഒരു പെടിഎം സ്റ്റാഫിനുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്
രാജ്യത്ത് ഇതുവരെ 30 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു. 16 ഇറ്റാലിയന്‍ സഞ്ചാരികളടക്കം രോഗം സ്ഥിരീകരിച്ചവരെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ പ്രൈമറി വിദ്യാലയങ്ങള്‍ അടച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയബാദിലുള്ളയാള്‍ക്കും ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഒരു പെടിഎം സ്റ്റാഫിനുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ചൌല ഐടിബിപി ക്യാമ്പിലെ 14ഉം ജയ്പൂരില്‍ എത്തിയ ദമ്പതികളും അടക്കം 16 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇറ്റാലിയന്‍ സഞ്ചാരികള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇന്ത്യന്‍ ഡ്രൈവറും ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള 6 പേരും ചികിത്സയിലുണ്ട്. ഡല്‍ഹിയിലും തെലങ്കാനയിലും രോഗം സ്ഥിരീകരിച്ചവരുടെ നില മെച്ചപ്പെട്ട് വരികയാണെന്നും രോഗ വ്യാപനത്തിനെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്സഭയെയും രാജ്യസഭയെയും അറിയിച്ചു. യാത്ര നിയന്ത്രണത്തിന്റെ ഭാഗമായി കൊറോണ ബാധ ഇല്ലെന്ന രേഖ നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ കുവൈത്ത് സ്ഥാനപതിയുമായി വിദേശകാര്യമന്ത്രാലയം ചർച്ച നടത്തി.
രോഗവ്യാപനം തടയാന്‍ ഡല്‍ഹിയില്‍ പ്രൈമറി വിദ്യലയങ്ങൾ മാര്‍ച്ച് 31 വരെ അടച്ചു. രാജ്യത്ത് ഹോളി പരിപാടികള്‍ അടക്കമുള്ള സംഗമങ്ങള്‍ ഒഴിവാക്കണമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിമാരും ട്വീറ്റ് ചെയ്തു. കപ്പൽ മുങ്ങവെ ആശങ്കപ്പെടേണ്ട എന്ന് ക്യാപ്റ്റന്‍ ആവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വിമര്‍ശിച്ചു.