India National

ഡൽഹി തെരഞ്ഞെടുപ്പ്; ഇന്ന് നിശ്ശബ്ദ പ്രചരണം,നാളെ വോട്ടെടുപ്പ്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പരസ്യ പ്രചരണ ദിവസമായ ഇന്നലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങി.

70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടര്‍‍മാരുമുണ്ട്. ഇത്തവണ 869 ട്രാൻസ്‌ജെൻഡേഴ്സും വോട്ടർമാരാണ്. ഡൽഹിയിലെ ഭരണം പിടിക്കുന്നതിന് വേണ്ടി ബി.ജെ.പി ശക്തമായ പ്രചരണമാണ് നടത്തിയത്. 5239 പ്രചരണ യോഗങ്ങളാണ് നടത്തിയത്. നരേന്ദ്ര മോദി, അമിത് ഷാ, ജെ. പി നദ്ദ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വരെ പ്രചരണത്തിനെത്തി.

മറുവശത്തു ആം ആദ്മി പാർട്ടിയുടെ പ്രധാനപ്പെട്ട പ്രചാരകൻ. റാലികൾ, റോഡ് ഷോകൾ അടക്കം 200 പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. കൂടാതെ പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി പ്രചരണം നടത്തി. കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരും പഞ്ചാബിലെയും ഛത്തീസ്‌ ഗഡിലെയും മുഖ്യമന്ത്രിമാരും പ്രചരണത്തിനിറങ്ങി. 68 സീറ്റുകളിൽ മത്സരിക്കുന്ന ബി.എസ്.പിക്ക് വേണ്ടി മായാവതിയും പ്രചരണത്തിന് എത്തിയിരുന്നു.