ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കും. ആം ആദ്മി പാർട്ടി, ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികളിലെ മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങും. വൈകിട്ട് ആറു മണി വരെയാണ് പരസ്യ പ്രചരണത്തിനുള്ള സമയം.
തെരഞ്ഞെടുപ്പു പ്രചരണം അവസാനിക്കുമ്പോൾ അയോധ്യ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് രൂപീകരിച്ചതാണ് ബി.ജെ.പിയുടെ ഒടുവിലത്തെ പ്രചരണ വിഷയം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവയും ഉയർത്തി കാട്ടി ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാനാണ് ശ്രമം. അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികൾ എന്നിവ മാത്രമാണ് ആം ആദ്മി പാർട്ടി മുന്നോട്ട് വെച്ചത്. പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളൊന്നും അക്കാര്യം പരാമര്‍ശിക്കുന്നതേയില്ല. കേജ്‌രിവാളിനെ ഭീകരൻ എന്ന് വിളിച്ച ബി.ജെ.പി എം.പി പെർവേഷ് വർമയെ പ്രചാരണത്തിൽ നിന്ന് വീണ്ടും 24 മണിക്കൂർ വിലക്കിയത് ബി.ജെ.പി ക്കു തിരിച്ചടി ആയി.