India

ബോംബ് ഭീഷണി; അൽഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡൽഹി പൊലീസ്

ഘാസിപൂർ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങൾ വ്യാജമാണെന്ന് ഡൽഹി പൊലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഗാസിപൂർ പൂ മാർക്കറ്റിൽ നിന്ന് ഒരു ബാഗ് നിറയെ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

സ്‌ഫോടനത്തിനായി ആർഡിഎക്‌സിന്റെയും അമോണിയ നൈട്രേറ്റിന്റെയും മിശ്രിതമാണെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് എൻഎസ്‌ജി സ്ഥിരീകരിച്ചു. ഈ ശ്രമത്തിന് ഉത്തരവാദികളായ തീവ്രവാദ സംഘടനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌ഫോടകവസ്തുക്കൾ ലഭിച്ചതിന് ശേഷം മാർക്കറ്റ് മുഴുവൻ ഒഴിപ്പിക്കുകയും ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) ഐഇഡി നിർവീര്യമാക്കുകയും ചെയ്തിരുന്നു.

“സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, ആക്രമണശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ ഒരു കത്ത് ഞങ്ങൾക്ക് ലഭിച്ചു. ഈ ഗ്രൂപ്പ് താരതമ്യേന ഒരു പുതിയ സംഘടനയാണ്. കുറിപ്പിന്റെ ആധികാരിക ഉറവിടം ഞങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല,” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ‘ചില സാങ്കേതിക തകരാർ മൂലമാണ് ഉപകരണം പൊട്ടിത്തെറിക്കാത്തതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്തിൽ പറയുന്നു. എന്നാൽ അടുത്ത തവണയും ഇത് സംഭവിക്കുമെന്ന് ഇതിനർത്ഥമില്ല..’ കത്തിൽ പറയുന്നു. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇതെന്ന് പൊലീസ് പറയുന്നു.