ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം തീവ്രനിലയില്‍. എ.ക്യൂ.ഐയില്‍ ശരാശരി റീഡിങ് 402 ആണ് രേഖപ്പെടുത്തിയത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സാധാരണ നിലയിലാവാന്‍ ആഴ്ച്ചകളെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ശാദിപുര്‍, പദ്പര്‍ഗഞ്ജ്, ജഹാംഗീര്‍പൂരി, വിവേഗ്പൂരി തുടങ്ങി 16 സ്ഥലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശരാശരി രേഖപ്പെടുത്തുന്നു.
301-400നും ഇടയിലാണ് ഏറ്റവും മോശം അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇന്നലെ 400ഉം കടന്നിരിക്കുന്നത് മലിനീകരണത്തിന്‍റെ രൂക്ഷതയാണ് കാണിക്കുന്നത്.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ചക്കും ഞായറാഴ്ച്ചക്കും ഇടയില്‍ ശക്തമായ കാറ്റ് ഉണ്ടായതാകാം ഈ ഗുരുതര സാഹചര്യത്തിന് കാരണമെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപാര്‍ട്‌മെന്റ് ഹെഡ് വി.കെ സോണി പറഞ്ഞു.
മണിക്കൂറില്‍ ഏകദേശം 15 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് മാലിന്യങ്ങള്‍ വ്യാപിക്കാന്‍ കാരണമായിരിക്കാം എന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച കാറ്റിന്റെ വേഗത കുറഞ്ഞുവെന്നും അത് മലിനീകരണം അടിഞ്ഞുകൂടാന്‍ കാരണമായെന്നും സീനിയര്‍ സയന്റിസ്റ്റും പറഞ്ഞു.