അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി കോടതി ശരിവച്ചു. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി. ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്നും ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ വിധിയില്‍ പറയുന്നു.