India

635 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ്; ഷവോമിക്ക് കാരണം കാണിക്കൽ നോട്ടീസ്

ഷവോമിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. മൊബൈൽ ഫോൺ നിർമാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകൾ അയച്ചത്.

2017 മുതൽ 2020 വരെയുള്ള കാലങ്ങളിലാണ് ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്ത്യയിലെ കരാർ നിർമാതാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇൻ്റലിജൻസ് പറയുന്നു. നേരത്തെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഓഫീസുകളിൽ ഡിആർഓ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടത്തിയത്. ക്വാല്കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷവോമി മൊബൈൽ സോഫ്റ്റ് വെയർ കമ്പനി ലിമിറ്റഡിനും ലൈസൻസ് ഫീയും റോയല്റ്റിയും നൽകുന്നതുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ട്.