India

ലുധിയാന കോടതി സ്‌ഫോടനം: നഗരത്തിൽ നിരോധനാജ്ഞ

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ( curfew in Ludhiana )

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം പൂർണമായി ഒഴിപ്പിച്ചു.

എൻഐഎ, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് സംസ്ഥാന സർക്കാർ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി. മുഖ്യമന്ത്രി ചരൺജീത്ത് ഛന്നിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ചു.