രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടികള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്‌കരണം അടുത്ത കേന്ദ്ര ബജറ്റിന് മുന്‍പ് ഉണ്ടായേക്കും.
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്ന് നികുതി ഈടാക്കാന്‍ നിയമം പരിഷ്‌കരിക്കും. ഇതോടെ സ്വര്‍ണം, ഓഹരി എന്നിവയ്ക്ക് സമാനമായ ആസ്തികളായി ക്രിപ്‌റ്റോ കറന്‍സിയെ കണക്കാക്കും. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ കീഴിലാക്കാനുമാണ് നീക്കം.