രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം ബ്യൂറോ. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തിങ്കളാഴ്ച്ച പുറത്ത് വിട്ടത്.
റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം (3,59,849) കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. അസമിലാണ് ആണ് ഏറ്റവും ഉയര്‍ന്ന ക്രെെം റേറ്റ് രേഖപ്പെടുത്തിയത് (143). 453 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചണ്ഡീഗഡ് ആണ് അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന കേന്ദ്രഭരണ പ്രദേശം.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭര്‍തൃപീഡനത്തെ കുറിച്ചാണ് (27.9 ശതമാനം) കൂടതല്‍ പേരും പരാതി പറഞ്ഞത്. തട്ടികൊണ്ടുപോകല്‍, റേപ് എന്നിവയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ റേപ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 3.7 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് കാണിക്കുന്നു.
31,979 കേസുകളുമായി മഹാരാഷ്ട്രയും, 30,002 കേസുകളുമായി പശ്ചിമ ബാഗാളുമാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഡല്‍ഹിയിലെ ക്രൈം റേറ്റ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്.