ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താല്പര്യം പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് മത്സരിക്കാനാണ് റിവാബയ്ക്ക് താല്പര്യം.
പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിനെയാണ് കോണ്‍ഗ്രസ് ജാംനഗറില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സാന്നിധ്യത്തില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തിരുന്നു.
ഒക്ടോബറിൽ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭം കത്തിനിൽക്കെയാണ് റിവാബ കർണിസേനയിൽ ചേർന്നത്. കർണിസേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷത്രിയ സമുദായത്തിന്റെ പിന്തുണയോടെയാണ് റിവാബ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.
രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പി അംഗത്വം സ്വീകരിച്ചു
ജാംനഗര്‍ നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമാണ്. 2014ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പൂനം മദാം സ്വന്തം അമ്മാവനായ വിക്രം മദാമിനെയാണ് പരാജയപ്പെടുത്തിയത്.