ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച സി.പി.എം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്ട്ടിങ് പൂര്ത്തിയായി. വോട്ട് ചോര്ച്ചയുണ്ടാകുമെന്നത് മുന്കൂട്ടി കാണാന് കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പോളിറ്റ്ബ്യൂറോയില് വിമര്ശം ഉയര്ന്നു. പാര്ട്ടിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില് കുറവു വന്നതായും എന്നാല് തിരിച്ചടി താല്ക്കാലികം മാത്രമാണെന്നും കേരളഘടകം പിബിയില് വ്യക്തമാക്കി. റിപ്പോര്ട്ടുകളിന് മേലുള്ള ചര്ച്ച ഇന്നും തുടരും.
Related News
കൊറോണ വൈറസ് – ലോക് ഡൗണിന്റെ ഒന്നാം വാർഷികവും ഇന്ത്യയിലെ സ്ഥിതിവിശേഷവും -ആന്റണി പനക്കൽ സ്വിറ്റ്സർലൻഡ്
കഴിഞ്ഞ വര്ഷം മാർച്ച് 24 ആം തീയതി ഒരു സായാഹ്നത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ, പാതിരാത്രിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത്തരം ഒരു ബുദ്ധിശൂന്യമായ പ്രഖ്യാപനം ലോകത്തെ തന്നെ ഞെട്ടിച്ചു. പിറ്റേന്ന് ലോകം കാണുന്നത് അഭൂതപൂർവമായ ഒരു “പുറപ്പാട്” ആയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ, പ്രതെയ്കിച്ചു അന്യസംസ്ഥാന തൊഴിലാളികൾ റയിൽവേ പാലങ്ങളിലൂടെ കിലോമീറ്ററുകൾ നടന്നു സ്വന്തം നാട്ടിലേക്ക് പോകുന്ന ദാരുണമായ കാഴ്ച്ച! ബുദ്ധി രഹിതമായ പ്രഖ്യാപനങ്ങൾ ഈ നാടിനു പുത്തരി അല്ലാതായി. നോട്ടു […]
സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം കവി എസ് കലേഷിന്
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില് പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്/ നീ’ എന്ന കവിതയുള്പ്പെടുന്നതാണ് പുരസ്കാരത്തിന് അര്ഹമായ പുസ്തകം. അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില് പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില് വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്ക്കിടയില് എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്പ്പെടുന്ന ശബ്ദമഹാ സമുദ്രം […]
കൊവിഡ് ചികിത്സാ നിരക്ക് ഉടന് ഏകീകരിക്കണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി
സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില് ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില് അന്തിമ തീരുമാനം വേണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ‘സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്നോട്ടത്തിന് സെക്ടറല് മജിസ്ട്രേറ്റുമാരെ നിയമിക്കണം.’ കോടതി നിര്ദേശിച്ചു. പിപിഇ കിറ്റുകള്ക്കും ഓക്സിജനുമായി അറുപതിനായിരത്തില് അധികം രൂപ ആശുപത്രികള് ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്ശം. ബെഡുകളുടെയും ഓക്സിജന്റെയും ലഭ്യത സാധാരണക്കാര് അറിയുന്നില്ല. ടോള് ഫ്രീ നമ്പര് വഴി ഇത് […]