India

മമതയുമായി സഹകരിക്കാൻ സിപിഐഎം: കോൺഗ്രസിനോട് സ്വീകരിച്ച അതെ നയമെന്ന് സീതാറാം യെച്ചൂരി

ദേശിയ തലത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് സിതാറാം യെച്ചൂരി. കോൺഗ്രസിനോട് സ്വീകരിച്ച അതെ നയം മമത ബാനർജിയോടുമെന്ന് സീതാറാം യെച്ചൂരി. ഈ മാസം 20 ന് സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ മമത ബാനർജിക്കൊപ്പം സീതാറാം യെച്ചൂരിയും പങ്കെടുക്കും. ബിജെപി വിരുദ്ധത മുൻനിർത്തിയുള്ള പ്രതിപക്ഷ നിരയിൽ സിപിഎമ്മും തൃണമൂലും മുൻപും ഭാഗമായിരുന്നുവെന്നു ഭാഗമായിരുന്നുവെന്നു യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചൂണ്ടിക്കാട്ടി.

വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണ്ണായകമായിരുന്നു സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രാദേശിക തലത്തിലും ബിജെപിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍.ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളിലേക്കും സഖ്യ ചര്‍ച്ചകള്‍ വ്യാപിപ്പിക്കനാണ് തീരുമാനം. ദില്ലിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം.

അതേ സമയം പെഗാസെസുമായി ബന്ധപ്പെട്ട് മമതയുടെ നീക്കങ്ങളെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയത് സഖ്യത്തിനുള്ള പിന്തുണയുടെ സൂചനയായി. ഫോണ്‍ ചോര്‍ത്തലിന് ഇരയായ സ്വന്തം സംസ്ഥാനത്തെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മമതയുടേത് ധീരമായ നിലപാടാണെന്നും ഉത്തരവാദിത്തമുള്ള ഭരണാധികാരിയാണ് മമതയെന്നും ശിവസേ മുഖപത്രമായ സാമ്നയില്‍ എഴുതി.