രാജ്യത്തിന്റെ സംസ്കാരത്തിന്റേയും പെെതൃകത്തിന്റേയും ഭാഗമാണ് പശു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിർണ്ണായകമായ പല ചുവടുകളും നടത്തിയെന്ന് പറഞ്ഞ മോദി, കേന്ദ്ര ബജറ്റിൽ അർഹമായ സ്ഥാനം പശു സംരക്ഷണത്തിന് നൽകിയെന്നും ചൂണ്ടിക്കാട്ടി.
പശുക്കളുടെ ആരോഗ്യ സംരഷണം മുന്‍നിര്‍ത്തി ‘രാഷ്ട്രീയ ഗോകുല്‍ മിഷന്‍’ അടക്കം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘രാഷ്ട്രീയ കാമധേനു ആയോഗ്’ പദ്ധതിക്കായി 500 കോടി രൂപയാണ് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ വകയിരുത്തിയത്. കൂടാതെ കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കുമായി ‘കിസാന്‍ ക്രഡിറ്റ് കാര്‍ഡ്’ വഴി മൂന്ന് ലക്ഷം രൂപ വീതം ലോണ്‍ അനുവദിക്കുമെന്നും മോദി പറഞ്ഞു. ഇത് രാജ്യത്തെ ക്ഷീര മേഖലക്കും കര്‍ഷകര്‍ഷകര്‍ക്കും ലഭിക്കുന്ന പുതിയ ഊര്‍ജമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.