ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനിൽ കൊവാക്സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിൻ. ഭാരത് ബയോടെകാണ് നിർമാതാക്കൾ. ആസ്ട്രസെനിക്കയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഈ രണ്ടു വാക്സിനുകൾക്ക് പുറമേ, റഷ്യയുടെ സ്പുട്നിക് വാക്സിനും വിതരണം ചെയ്യുന്നുണ്ട്.
Related News
സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ സഭയില്‍ മറുപടി പറഞ്ഞാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം
സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞാൽ മതിയെന്നാണ് സർക്കാർ തീരുമാനം. നടപടിക്രമങ്ങൾ പാലിച്ച് സഭയിൽ എത്തുമ്പോൾ മുഖ്യമന്ത്രി തന്നെ നിലപാട് വിശദീകരിക്കാനാണ് ആലോചന. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അവർ തന്നെ മറുപടി നൽകട്ടെയെന്നാണ് സർക്കാർ നിലപാട്. സിഎജി റിപ്പോർട്ടിൻ്റെ പേരിൽ പൊലീസും സർക്കാരും കേൾക്കുന്ന പഴി ചെറുതല്ല. എന്നാൽ നിയമസഭയിൽ വയ്ക്കും മുൻപ് വിശദാംശങ്ങൾ പുറത്ത് വന്നതടക്കം പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന കണക്ക് കൂട്ടലാണ് സർക്കാരിനുള്ളത്. മാത്രമല്ല 2013 -മുതൽ […]
ജപ്പാന്-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി
ജപ്പാന് കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജപ്പാന് കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു, നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്റെ നിക്ഷേപ സൌഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനതയെ മുന്നില്‍കണ്ടുള്ള യാത്രയായിരുന്നു, ഈ […]
ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നും വധഭീഷണി; പരാതിയുമായി ഗൗതം ഗംഭീര്‍ എം.പി
തനിക്ക് ഫോണിലൂടെ വധ ഭീഷണികള്‍ വരുന്നുണ്ടെന്നും അതിനാല്‍ തനിക്ക് സംരക്ഷണം തരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ ഡല്‍ഹി പൊലീസിന് പരാതി നല്കി. ഇന്റര്‍ണാഷണല്‍ നമ്പറില്‍ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്നും ഗംഭീര്‍ പറയുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്കി. തനിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗംഭീര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ ഈസ്റ്റ് ഡല്‍ഹി എം.പിയാണ്.