India National

കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തിലെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് വാ​ക്‌​സി​ന്‍ 2021 ആ​ദ്യ പാ​ദ​ത്തി​ൽ ല​ഭ്യ​മാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. എ​പ്പോ​ഴാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ത​യാ​റാ​വു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ണ്‍​ഡേ സം​വാ​ദ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​ത്വം, ചെ​ല​വ്, ഉ​ത്പാ​ദ​നം, വി​ല, വി​ത​ര​ണം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് വ​ള​രെ ആ​ഴ​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാക്‌സിന്‍ തയാറായി കഴിഞ്ഞാല്‍ ആവശ്യകത അനുസരിച്ച് മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും വിതരണം. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​വും ആ​ദ്യം വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ക. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.