രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,729 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.221 മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. 12,165 പേർ കൂടി രോഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 1,48,922 ആയി കുറഞ്ഞു. ഇതുവരെ 1,07,70,46,116 ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരിൽ 33,724959 പേർ രോഗമുക്തി നേടി. 98.23% ആണിത്. ആകെ 4,59,873 പേർ മരണമടഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/07/COVID-CASES-INDIA.jpg?resize=1200%2C642&ssl=1)