Health India

രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് സർവേ റിപ്പോർട്ട്

രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സെറോ സർവ്വേ റിപ്പോർട്ട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കൊവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്ിൽ പറയുന്നു. നാലാമത്തെ ദേശീയ സെറോ സർവ്വേ റിപ്പോർട്ടിലാണ് ഈ വിവരം. ആന്റിബോഡി ആർജിച്ചത് വാക്‌സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്ന് റിപ്പോർട്ടിൽ പറയുന്നു. 45നും 60 നും ഇടയിലുള്ളവരിലാണ് കൂടുതൽ പേർ ആന്റിബോഡി ആർജിച്ചത്, 77.6 ശതമാനം. ആറ് വയസിനും ഒൻപത് വയസിനും ഇടയിലുള്ള കുട്ടികളിൽ 57.2 ശതമാനം പേർ ആന്റിബോഡി ആർജിച്ചിട്ടുണ്ട്. പത്തിനും പതിനേഴിനും ഇടയിലുള്ള 61.6 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. ആന്റിബോഡി ആർജിച്ചവരിൽ 62.2 ശതമാനവും വാക്‌സിൻ എടുക്കാത്തവരാണെന്നും സർവ്വേ വ്യക്തമാക്കുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ആന്റി ബോഡി ആർജിച്ചവർ 13 ശതമാനമാണ്.