ലക്ഷം കടന്നു. ചെന്നൈയിലെ കോയെമ്പേട് മൊത്തവ്യാപാര ചന്തകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചു. ഔദ്യോഗിക വസതിയിലും ഓഫീസിലും ജോലി ചെയ്ത പത്ത് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സന്ദർശകരെ ഒഴിവാക്കി. രോഗവ്യാപനം രൂക്ഷമായതോടെ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അസമിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി.
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 14,718 പോസിറ്റീവ് കേസുകളും, 355 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 7,33,568. ആകെ മരണം 23,444. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 4,03,242 ആയി. 24 മണിക്കൂറിനിടെ 5,981 പോസിറ്റീവ് കേസുകളും 109 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 6,948 ആയി ഉയർന്നു. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിന് അടുത്തെത്തി. കർണാടകയിൽ 9386ഉം, പശ്ചിമബംഗാളിൽ 2997ഉം, ബിഹാറിൽ 1860ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ വീണ്ടും രോഗികളുടെ എണ്ണം വർധിക്കുകയാണ്. 1840 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പരിശോധനകൾ കുറയ്ക്കാൻ നിർദേശം നൽകിയെന്ന ആരോപണം ആഭ്യന്തര മന്ത്രാലയം തള്ളി.