രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 14,106 കേസുകളും കേരളത്തിൽ 11,584 കേസുകളും 10,442 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
Related News
അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു
അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു. ഡൽഹി സിംഘു അതിർത്തിയിൽ ആണ് സംഭവം. അതിനിടെ, സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. നാല് നേതാക്കൾക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. ഇയാളെ പിടികൂടി ഡൽഹി പോലീസിന് കൈമാറി. കാർഷിക പരിഷ്ക്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. ഒന്നര വർഷം നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്നും ആ ഘട്ടത്തിൽ […]
ബഹളംവെച്ച് രാജ്യസഭ പിരിഞ്ഞത് ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരം കാണാനെന്ന് സഭാംഗം
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മത്സരം കാണാൻ പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ സ്തംഭിപ്പിച്ചുവെന്ന ആരോപണവുമായി രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻദാസ് ഗുപ്ത. കർണാടകത്തിൽ സർക്കാറിനെ വീഴ്ത്താൻ കേന്ദ്രം വഴിവിട്ടു കളിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും തുടർച്ചയായി ബഹളംവെച്ചതിനെ തുടർന്ന് സഭ ദിവസത്തേക്കു പിരിഞ്ഞിരുന്നു. ഇതേപ്പറ്റി, ഇന്ത്യയിലെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിൽ എഡിറ്റോറിയൽ പോസ്റ്റിലിരുന്ന സ്വപൻ ദാസ്ഗുപ്ത ട്വിറ്ററിൽ കുറിച്ചതിങ്ങനെ
എല്.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് കെ.കൃഷ്ണന്കുട്ടി
എല്.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന് കെ.കൃഷ്ണന്കുട്ടി . ചില സാങ്കേതിക പ്രശ്നങ്ങള് മാത്രമാണ് ഇപ്പോള് തടസ്സം . വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല . ചര്ച്ച ചെയ്ത് ലയനത്തില് അന്തിമ തീരുമാനമെടുക്കും .ദേശീയതലത്തില് തന്നെ സോഷ്യലിസ്റ്റ് പാര്ട്ടികളുടെ ലയനം ഉണ്ടാകുമെന്നും കൃഷ്ണന്കുട്ടി കോഴിക്കോട് പറഞ്ഞു.