കൊറോണ ഭീതിക്കിടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ തീരുമാനം. ക്വാലാലംപൂരില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനാണ് തീരുമാനമായത്. ഇവരെ എയര്‍ എഷ്യാ വിമാനത്തിൽ ഡല്‍ഹിയിലും വിശാഖപട്ടണത്തും എത്തിക്കും. തീരുമാനം എംബസി അധികൃതര്‍ കുടുങ്ങികിടക്കുന്നവരെ അറയിച്ചു. എയര്‍ എഷ്യാ വിമാനത്തിന് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
