India

കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം, രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക്

രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.(covid19)

ഇന്ത്യയിൽ ആകെ 161 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോൺ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.(omicron)

ഒമിക്രോൺ ബാധിച്ചവരിൽ 14 ശതമാനം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നു. സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 80 ശതമനം കേസുകളും ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

ഒമിക്രോൺ സ്ഥിരീകരിച്ച 44 പേർക്ക് രോഗം ഭേദമായി. ആർക്കും ഗുരുതരാവസ്ഥയില്ലെന്നും ഒമിക്രോൺ ഭാവിയിൽ ഉണ്ടാക്കുന്ന ഭീഷണികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.