കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെഎണ്ണം 15000 കവിഞ്ഞ സന്ദര്‍ഭത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 36 ജില്ലകളില്‍ 34 ജില്ലകളും കോവിഡ് ബാധിത പ്രദേശങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്നും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
‘മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ സംസ്ഥാനത്തെ 36 ജില്ലകളില്‍ 34 ഇടത്തും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കും’ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,525 ആയി. ഇന്നലെ മാത്രം കോവിഡ് ബാധയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മരിച്ചത് 38 പേരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 617 ആയി ഉയര്‍ന്നു. മുംബൈ, പൂനെ, താനെ എന്നിവയാണ് മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ. മുംബൈയിൽ ഇതുവരെ പതിനായിരത്തോളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (9,945), പൂനെയിൽ രണ്ടായിരത്തിലധികം കോവിഡ് കേസുകളും, താനെയിൽ 1,404 പേരുമാണ് രോഗബാധിതര്‍.