ഇന്ത്യയില് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്ഹിയിലും തെലങ്കാനയിലുമാണ് പുതിയ കേസുകള് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ രണ്ട് പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ കേരളത്തിൽ 3 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇവർ പൂർണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
Related News
എംപിമാരുടെ സസ്പെന്ഷന്; പാര്ലമെന്റ് നടപടികള് ഇന്നും പ്രക്ഷുബ്ധമാകും
എംപിമാരുടെ സസ്പെന്ഷന് വിഷയത്തില് പാര്ലമെന്റ് നടപടികള് ഇന്നും പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് കോണ്ഗ്രസിന്റെ തീരുമാനം. നടപടിയില് പുനരാലോചനയില്ലെന്ന് കേന്ദ്രസര്ക്കാര് വ്യക്തമാക്കി. നാല് എംപിമാരുടെ സസ്പെന്ഷന് സഭയ്ക്ക് അകത്തും പുറത്തും കോണ്ഗ്രസ് ഉന്നയിക്കും. മറ്റ് നടപടികള് ഉപേക്ഷിച്ച് വിഷയം ചര്ച്ച ചെയ്യണമെന്ന ആവശ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. സര്ക്കാര് ആവശ്യമറിയിച്ചില്ലെങ്കില് ശക്തമായ പ്രതിഷേധമായിരിക്കും സഭയിലുണ്ടാവുകയെന്ന് കൊടിക്കുന്നില് സുരേഷ് വ്യക്തമാക്കി. എംപിമാരുടെ സസ്പെന്ഷന് വിഷയത്തില് മറ്റ് രാഷ്ട്രീയ പാര്ട്ടികളുടെ പിന്തുണയും കോണ്ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. വിലക്കയറ്റം സഭയില് ചര്ച്ച ചെയ്യാന് […]
ജാർഖണ്ഡിൽ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. സംഭവത്തിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ഇന്നലെയാണ് ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചത് അടക്കം വിവരങ്ങൾ പുറത്തുവന്നതോടെ ദുരൂഹമരണം […]
കനത്ത മഴയില് തകര്ന്ന് കണ്ണൂരും പാലക്കാടും
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര് ജില്ലയിലെ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറളം വനത്തിലും കേളകം അടക്കാത്തോട്ടിലും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും യെല്ലോ അലർട്ട് തുടരുകയാണ്.മഴ ശക്തമായ ഇരിട്ടി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. അടക്കാത്തോട് മുട്ടുമാറ്റിയിൽ ആന മതിൽ വീണ്ടും തകർന്നു. ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ […]