India National

കോവിഡ് 19; ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായമായി നല്‍കും. രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ ആകെ എണ്ണം 85 ആയി. ലക്നൌവില്‍ ഒരാള്‍ക്കും ഇറ്റലിയില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19ന്റെ പശ്ചാത്തത്തലത്തില്‍ ഗോവയിലും ബംഗാളിലും സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു. രാജ്യാതിര്‍ത്തികളിലു ജാഗ്രത തുടരുകയാണ്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. മൈത്രി എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസുകളാണ് ഏപ്രില്‍ 15 വരെ റദ്ദാക്കിയത്.