India National

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികൾ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയിൽ ഇന്ന് മറുപടി നല്‍കാന്‍ പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികൾ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാടീല്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയിൽ ഇന്ന് മറുപടി നല്‍കാന്‍ പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം സംബന്ധിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും.

ഫെബ്രുവരിയിലാണ് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അക്രമം നടന്നത്. കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും ആകെ 526 പേര്‍ക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു.