ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2.80 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 3128 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 3,29,100 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടർച്ചയായി ഏഴാം ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയാണ്. തമിഴ്നാട് (28,864), കർണാടക (20,378), കേരളം (19,894), മഹാരാഷ്ട്ര (18,600), ആന്ധ്രപ്രദേശ് (13,400) എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. 1.52 ലക്ഷം പുതിയ രോഗികളിൽ 66.22 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലും (814) തമിഴ്നാട്ടിലുമാണ് (493) ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2.56 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മേയ് മാസം തുടക്കത്തിൽ ഒരു ദിവസം 4.14 ലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കിടക്കകളും ഓക്സിജനുമില്ലാതെ രാജ്യത്തെ ആശുപത്രി സംവിധാനമാകെ അന്ന് വലിയ പ്രതിസന്ധിയിലായിരുന്നു. രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് രോഗികൾ.
Related News
കർഷക സമരം നൂറാം ദിവസത്തിലേക്ക്
കാർഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക്. റിപ്പബ്ലിക് ദിന സംഘർഷത്തിന് ശേഷം ഇതുവരെയും സർക്കാർ കർഷകരുമായി ചർച്ചക്ക് തയ്യാറായിട്ടില്ല. അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു. അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു. നവംബർ 27നാണ് ഡല്‍ഹി […]
6 വന്ദേഭാരത് എക്സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിൻ; അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
നവീകരിച്ച ഉത്തർപ്രദേശിലെ അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്. 6 വന്ദേഭാരത് എക്സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്തു.യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിമാനത്തവാളവും പ്രധാനമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യും. അടുത്തതായി അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിക്കുക. ഇതിനായി മഹാഋഷി വാത്മീകി […]
അട്ടിമറി പ്രതീക്ഷിച്ച് എല്‍.ഡി.എഫ് ക്യാമ്പ്; 7 പഞ്ചായത്തുകളില്‍ ലീഡ് പ്രതീക്ഷ
പോളിംഗ് ശതമാനം കുറഞ്ഞുവെങ്കിലും ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. യു.ഡി.എഫിലെയും കേരള കോണ്‍ഗ്രസിലെയും പൊട്ടിത്തെറികള്‍ ഗുണം ചെയ്താല്‍ 7 പഞ്ചായത്തിലെങ്കിലും മേല്‍ക്കൈ നേടാനാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് തവണ കൈവിട്ട പാലാക്കാര് ഇത്തവണ മാണി സി കാപ്പനെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക് ഉളളത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കവുമെല്ലാം ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. കെ.എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ച മാണി സി കാപ്പന് മുന്നില്‍ ജോസ് ടോമിന്റെ സ്ഥനാര്‍ത്ഥിത്വം […]