ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. എണ്ണൂറോളം കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 52050 പുതിയ കേസും 803 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണം 38938 ആയി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സി.പി.എം നേതാവ് മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഭീതിക്കിടയിൽ മുതിർന്ന പൗരന്മരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോ൪ട്ട് ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയിലെ ആകെ കേസുകൾ നാലര ലക്ഷം കടന്നു. ആന്ധ്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോ൪ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം. ആന്ധ്രയിലെ മരണം 1500 കടന്നു.
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 24 മണിക്കൂറിനിടെ 19342 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 285 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 8981 ആയി. 641021 ആണ് ആകെ രോഗബാധിതർ. തമിഴ്നാട്ടിലെ മരണസംഖ്യ 4241 ആയി. 109 പേർ കൂടി മരിച്ചു. 5609 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 263222 ആയി. ചെന്നൈയില്‍ 1021 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി.കര്‍ണാടകയില്‍ മരണസംഖ്യ 2500 കടന്നു. 98 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് ആകെ രോഗബാധിതര്‍.ആന്ധ്രാപ്രദേശില്‍ വ്യാപനം തുടരുകയാണ്.
മരണം 1500 കടന്നു. 63 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 1537 ആയി. 7822 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1,66,586 ആയി.തെലങ്കാനയില്‍ 983 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിന് താഴെ എത്തുന്നത്. രോഗബാധിതരുടെ എണ്ണം 67660 ആയി. 11 മരണം റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 551 ആയി.പുതുച്ചേരിയില്‍ 176 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 3982 ആയി. നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 56 ആണ് സംസ്ഥാനത്തെ മരണസംഖ്യ.