ഇറാനിൽ കുടുങ്ങിയ 150 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജയ് സാൽമീറിൽ എത്തി. മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ബാക്കിയുള്ളവരെയും മുംബൈയിൽ എത്തിക്കും
ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 78 ആയി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി.
ഇറാനിൽ കുടുങ്ങിയ 150 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജയ് സാൽമീറിൽ എത്തി. മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ബാക്കിയുള്ളവരെയും മുംബൈയിൽ എത്തിക്കും. ഇറ്റലിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും വിമാനത്താവളത്തിൽ കുടുങ്ങിയവരെ എന്ന് നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
ഡൽഹിയിലെ എല്ല സ്കൂളുകൾക്കും കോളേജുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപ്പിച്ചു .സിനിമാ ശാലകളും അടച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി. കോവിഡ് 19 നെ തുടർന്ന് കർശന ജാഗ്രത നിർദ്ദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല. കോവിഡ് 19 ചർച്ചയാൻ ഡൽഹിയിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.