ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ സാര്‍സ് കോവ്2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ സെന്ററും ചേർന്നാണ് പഠനം നടത്തിയത്. കോവിഡിന്റെ യു.കെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ വകഭേദമെന്നും പഠനത്തിൽ പറയുന്നു. ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീനോമിക് സീക്വൻസിങിലൂടെ 12,200 ലേറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാം തരംഗത്തിൽ അതിവേഗം വ്യാപിച്ച ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ഡൽഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ വ്യാപിച്ചത്. വാക്സിൻ എടുത്തതിന് ശേഷവും ഡെൽറ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വാക്സിനേഷന് ശേഷം ആൽഫ വകഭേദത്തിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കൂടുതൽ മരണങ്ങൾക്ക് കാരണം ഡെൽറ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
Related News
പ്രതിരോധമേഖലയില്‍ സുപ്രധാന കുതിപ്പുമായി എഡി-1; 5000കി.മീ അകലെ വരെയുള്ള മിസൈലുകളെ തകര്‍ക്കാനാകും
5,000 കിലോമീറ്റര്‍ അകലെ നിന്ന് പോലുമുള്ള ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താനും നശിപ്പിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ). പുതുതായി വികസിപ്പിച്ച മിസൈല്‍ പ്രതിരോധ ഇന്റര്‍സെപ്റ്റര്‍ എഡി-1 വിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രതികരണം. പ്രതിരോധമേഖലയില്‍ സുപ്രധാന കുതിപ്പാണ് എഡി-1ന്റെ വികാസത്തോടെയുണ്ടാകുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ്ഷീല്‍ഡിന്റെ രണ്ടാം ഘട്ട വികസന പരിപാടിയുടെ ഭാഗമാണ് എഡി-1 മിസൈല്‍. ബാലിസ്റ്റിക് മിസൈലുകളും താഴ്ന്ന പറക്കുന്ന യുദ്ധവിമാനങ്ങളും എഡി-1ന് കണ്ടെത്തി നശിപ്പിക്കാനാകും. ‘2,000 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെ തകര്‍ക്കാനുള്ള […]
ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് ; സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്
ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ശ്രീധർ. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ് നടന്നത് . ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും […]
കെജ്രിവാള് സര്‍ക്കാര്‍ നേട്ടങ്ങള്‍, വിലയിരുത്തലുകള്‍
അഴിമതി രഹിത ഇന്ത്യ ലക്ഷ്യം വെച്ചുകൊണ്ട് 2011-ല്‍ സ്വാതന്ത്ര്യസമര സേനാനി അണ്ണാ ഹസാരെ ആരംഭിച്ച ‘India against Corruption movement’ ന്റെ രാഷ്ട്രീയ ഉപോല്പന്നമായാണ് ആംആദ്മി പാര്‍ട്ടി ഉദയം കൊള്ളുന്നത്. അന്ന് രാജ്യമാകെ പടര്‍ന്നുപിടിച്ച ‘അണ്ണാ തരംഗ’ത്തിലെ പ്രധാനികളായിരുന്നു അരവിന്ദ് കെജ്രിവാള്, മനീഷ് സിസോദിയ, ഗോപാല്‍ റായി, ശാന്തിഭൂഷണ്‍, മകന് പ്രശാന്ത് ഭൂഷണ്, ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, കിരണ്‍ ബേദി തുടങ്ങിയവര്‍. 2009 മുതല്‍ 2014 വരെ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ കൊടിയ അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നപ്പോഴായിരുന്നു […]