ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഒക്ടോബർ 1 മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഇതിനായി ഭരണ ഘടനാ ബഞ്ച് രൂപീകരിച്ചു.
ജസ്റ്റിസ് എൻ.വി രമണയാണ് 5 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്‌ഡി, ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. അടുത്ത മാസാദ്യം മുതൽ ആർട്ടിക്കൾ 370 എടുത്ത് മാറ്റിയതിന്റെ ഭരണഘടനാ സാധുത കോടതി പരിഗണിക്കും.
നാഷണൽ കോൺഫറൻസ്, സജ്ജാദ് ലിയോണിന്റെ പീപീൾസ് കോൺഫറൻസ് എന്നിവ ഉൾപ്പടെ നിരവധി കക്ഷികളാണ് കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹരജി ഫയൽ ചെയ്തത്. ഇതിന് പുറമെ വധശിക്ഷയെ കുറിച്ചുള്ള ഹിയറിങിനായും, നികുതി കാര്യങ്ങൾക്കായും രണ്ട് ബെഞ്ച് വേറെയും സുപ്രീകോടതി സ്ഥാപിച്ചു.