അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ പണ്ഡിറ്റ് ഗംഗാറാം ഭട്ടിന്റെ കുടുംബത്തില്‍ നിന്നുള്ള ആചാര്യ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് വാരണാസിയിലെ പുരോഹിതന്മാരുടെ സംഘം അയോധ്യയിലെത്തുന്നത്. 1674ല്‍ ഗംഗാറാം ഭട്ട് ആയിരുന്നു ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയത്. അന്നുമുതല്‍ പണ്ഡിറ്റ് ഭട്ടിന്റെ കുടുംബം വാരണാസിയിലെ ഗംഗയുടെ തീരത്തുള്ള രാംഘട്ടിലാണ് താമസിക്കുന്നത്. പണ്ഡിറ്റ് ഗംഗാഭട്ടിന്റെ 11ാം തലമുറയില്‍പ്പെടുന്ന തങ്ങള്‍, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് അഭിമാനകരമായി കരുതുന്നുവെന്നും മഥുരനാഥ് ദീക്ഷിത് പറഞ്ഞു.ചടങ്ങുകള്‍ക്ക് കൃത്യം ഒരു മാസം മുന്‍പ് പുരോഹിതന്മാര്ക്ക് പരിശീലനം നല്‍കും. ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ വാരണാസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരാണ് ചടങ്ങുകള്‍ നടത്തുക. ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 71 ബ്രാഹ്മണര്‍ കൂടിയെത്തും. ജനുവരി 16ന് വാരണാസിയില്‍ നിന്നുള്ള സംഘം അയോധ്യയിലേക്ക് പുറപ്പെടും. ജനുവരി 17 മുതല്‍ അഞ്ച് ദിവസം ചടങ്ങ് നീണ്ടുനില്‍ക്കും. ഏഴായിരം പേര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുള്ളത്.
Related News
പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്
താന്‍ പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്. ബി.ജെ.പി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും എം. സി ഖമറുദ്ദീന്. പ്രധാന പഞ്ചായത്തുകള്‍ കൂടി എണ്ണിയാല്‍ ഇനിയും ലീഡ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. 6601 വോട്ടുകള്‍ക്കാണ് എം. സി ഖമറുദ്ദീന് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീഷ് താന്ത്രി കുന്‍ഠാറാണ് രണ്ടാം സ്ഥാനത്ത്
മതാടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് മുസ്ലിം ലീഗ്
അസ്സമിലെ പൌരത്വ പട്ടികയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യാവകാശ പ്രശ്നമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്. പൌരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കലാണെന്നും ലീഗ് ആരോപിച്ചു. മനുഷ്യാവകാശ ലംഘനത്തിനിരയായവര്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുസ്ലിം ലീഗ് നേതൃത്വം അസമില്‍ സന്ദര്‍ശനം നടത്തിയത്. മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ ഖാദര്‍ മൊയ്ദീന്, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.സി അബ്ദുള്‍ വഹാബ്, എം.കെ മുനീര്‍ അടക്കമുള്ളവരുടെ സംഘമാണ് അസ്സാമില്‍ […]
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ മക്കള്‍ അഴിയെണ്ണും
വയോധികരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ജയില്‍ശിക്ഷ അടക്കമുള്ളവ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം സമര്‍പ്പിച്ച ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും മക്കള്‍ക്കെതിരെ കേസെടുക്കുക. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.