സാധ്യമായ എല്ലാ സഹായവും നൽകും. പലായനം നടത്തുന്ന തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം കോൺഗ്രസ് പുറത്തു വിട്ടു
അതിഥി തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും കോണ്‍ഗ്രസ് ചെയ്യും. പലായനത്തിനിടെ തൊഴിലാളികള്‍ രാഹുലിനോട് ദുരിതം വിവരിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു.
കഴിഞ്ഞ ആഴ്ച അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ അതിഥി തൊഴിലാളികളെയാണ് ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറില്‍ വച്ച് രാഹുല്‍ ഗാന്ധി കണ്ടത്. അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചാൽ എന്ത് ചെയ്യുമെന്നാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ട രാഹുൽ ഗാന്ധി സാധ്യമായ സഹായങ്ങൾ ഉറപ്പു നൽകി.
Watch this short film in which I speak with India’s real nation builders, our migrant brothers & sisters. https://t.co/As99mjVvyt
— Rahul Gandhi (@RahulGandhi) May 23, 2020
ഒരു മണിക്കൂർ രാഹുൽ ഗാന്ധി തൊഴിലാളികൾക്കൊപ്പം ചെലവിട്ടു. കോണ്‍ഗ്രസ് ഒരുക്കിയ വാഹനങ്ങളിൽ തൊഴിലാളികളെ സ്വദേശത്തെത്തിച്ചു. എന്നാൽ രാഹുലും കോൺഗ്രസും തൊഴിലാളികളെ വച്ച് രാഷ്ട്രീയ നാടകമാടുകയാണ് എന്നാൽ ബി.ജെ.പി വിമർശം. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തു വിടാൻ കോൺഗ്രസ് തീരുമാനിച്ചത്.