മഹാരാഷ്ട്ര സര്ക്കാര് രൂപീകരണ വിഷയവും പാര്ലമെന്റിലെ തന്ത്രങ്ങളും ചര്ച്ച ചെയ്യാനായി കോണ്ഗ്രസ് നേതൃയോഗം ഡല്ഹിയില് ചേരുകയാണ്. പിസിസി അധ്യക്ഷന്മാരും ജനറല് സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില് പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള് ഇന്ന് ഗവര്ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Related News
ഉന്നാവ് പെണ്കുട്ടിയെയും അഭിഭാഷകനെയും ഡല്ഹി എയിംസിലേക്ക് മാറ്റി
ദുരൂഹ വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്കുട്ടിയെയും അഭിഭാഷകനെയും ഡല്ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിര്ദേശത്തിന് പിന്നാലെയാണ് ഇരുവരെയും എയിംസിലേക്ക് മാറ്റിയത്. ബലാത്സംഗക്കേസ് നാളെ കോടതി പരിഗണിക്കും. പെണ്കുട്ടിയുടെയും അഭിഭാഷകന്റെയും ശാരീരികാവസ്ഥ അനുവദിക്കുമെങ്കില് ഇരുവരെയും എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സുരക്ഷിതത്വം പരിഗണിച്ചാണ് കോടതി ഉത്തരവ്. തുടര്ന്ന് ഇന്നലെ രാത്രിയോടെ പെണ്കുട്ടിയേയും അഭിഭാഷകനെയും ഡല്ഹി എയിംസിലെത്തിക്കുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയില് ആയിരുന്ന പെണ്കുട്ടിയുടെ ആരോഗ്യ നിലയില് പുരോഗതിയുണ്ടെന്ന് ഡോക്ടര്മാര് അറിയിച്ചു. എന്നാല് അഭിഭാഷകന്റെ നില ഇപ്പോഴും ഗുരുതരമായി […]
കൂടത്തായി കൊലപാതക പരമ്പര: ആദ്യകുറ്റപത്രം തയ്യാറായി
കേരളം മാസങ്ങളോളം ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യകുറ്റപത്രം തയ്യാറായി. ഇന്നോ നാളയോ താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. പ്രധാന പ്രതി ജോളി ജോസഫിന്റെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാല് പ്രതികളുമാണ് കേസിലുള്ളത്. ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജോളി അറസ്റ്റിലായിട്ട് ജനുവരി 2-ന് 90 ദിവസം തികയും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാനാണ് […]
പാലായില് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില് മികച്ച പ്രതികരണം
പാലാ ഉപതെരഞ്ഞെടുപ്പില് വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര് പിന്നിട്ടപ്പോള് മികച്ച പ്രതികരണമാണ് ലഭിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താനായി നീണ്ട വരിയാണ് കാണപ്പെടുന്നത്. എല്.ഡി.എഫ് സ്ഥാനാര്ഥി മാണി സി.കാപ്പന് വോട്ട് രേഖപ്പെടുത്തി.119ാം ബൂത്തില് ആദ്യം വോട്ട് ചെയ്തതത് കാപ്പനായിരുന്നു. വോട്ട് ചെയ്ത കാപ്പന് മാധ്യമപ്രവര്ത്തകരോട് വിജയ പ്രതീക്ഷകള് പങ്കുവച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളിലായി 179106 വോട്ടര്മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും […]