India National

രാജ്യസുരക്ഷാ പത്രികയുമായി കോണ്‍ഗ്രസ്

രാജ്യസുരക്ഷാ പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ രാജ്യസുരക്ഷയില്‍ നടപ്പാക്കുന്ന അഞ്ചിന പദ്ധതികളാണ് പത്രികയിലുള്ളത്. സുരക്ഷിതമായ അതിര്‍ത്തി, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം, ജനങ്ങളുടെ സുരക്ഷ, സൈനിക ശക്തിയുടെ വര്‍ധന എന്നിവയിലൂന്നിയാണ് കര്‍മ പരിപാടികള്‍.

മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ റിട്ട. ലൈഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സാണ് പത്രിക തയ്യാറാക്കിയത്. മോദിയുടെയും കോണ്‍ഗ്രസിന്റെയും രാജ്യസ്‌നേഹം തമ്മില്‍ ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. പത്രിക പുറത്തിറക്കിയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും സന്നിഹിതനായിരുന്നു.