India National

കോൺഗ്രസ് അധ്യക്ഷപദ ചർച്ചകൾ തുടരുന്നു; തീരുമാനം വൈകുന്നതിൽ പ്രതിഷേധം ശക്തം

കർണാടകയിലെ പ്രതിസന്ധി പരിഹരിക്കും വരെ കോൺഗ്രസ് അധ്യക്ഷ പദ ചർച്ചകൾ മാറ്റി വെക്കേണ്ടത് ഇല്ലെന്ന് മുതിർന്ന നേതാക്കൾ. എത്രയും പെട്ടെന്ന് അധ്യക്ഷനെ അധ്യക്ഷനെ കണ്ടെത്താൻ ചർച്ചകൾ സജീവമാക്കാൻ തീരുമാനം. അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാരും എന്ന രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ചു മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഹൈക്കമാൻഡിനെ സമീപിച്ചതോടെയാണ് ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. കർണാടക പ്രതിസന്ധി തീരുംവരെ കാത്തുനിൽക്കുന്നത് പാർട്ടിയിലെ സാഹചര്യങ്ങൾ സങ്കീർണ്ണമാക്കും എന്നാണ് വിലയിരുത്തൽ. അധ്യക്ഷനായി മുതിര്‍ന്ന നേതാവിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി യുവ നേതാക്കളെയും പരിഗണിക്കാനാണ് ആലോചന.

സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ, സുഷ്മിത ദേവ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. രാജ്യത്തെ നാലു മേഖലകളായി തിരിച്ച് വേണം വർക്കിങ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ തെരഞ്ഞെടുക്കാനെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. സോണിയ ഗാന്ധി, അഹമ്മദ് പട്ടേൽ, എ കെ ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ. സംഘടന ചുമതലയുള്ള കെ.സി വേണുഗോപാൽ കർണാടകയിൽ ആയതിനാൽ നേരത്തെയുള്ള നിശ്ചയിച്ചത് പ്രകാരം വ്യാഴാഴ്ചയ്ക്കു മുൻപായി പ്രവർത്തകസമിതി ചേരാൻ ഇടയില്ല ഇടയില്ല.