ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കുമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടറിന്റെ പ്രസ്താവനയെയാണ് ഹൂഡ ന്യായീകരിച്ചത്. മുഖ്യമന്ത്രി സംസാരിച്ചത് നിയമം മാത്രമാണെന്നും കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലെ ഐ.എന്‍.എല്‍.ഡി നേതാക്കളെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹൂഡയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടറിന്റെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് നിയമം മാത്രമാണെന്ന് ഹൂഡ പ്രതികരിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് എന്‍.ആര്‍.സിയെ ന്യായീകരിച്ച് ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ബൂപീന്ദര്‍ സിങ് ഹുഡ രംഗത്തെത്തിയത്. അസം എന്‍.ആര്‍.സി മാതൃകയില്‍ രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പാക്കണമെന്ന ആവശ്യവുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നതിനിടെയാണ് സമാന പ്രസ്താവനയുമായി ഗട്ടര്‍ രംഗത്തെത്തുന്നത്.