India National

ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാൾ

ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി സൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ചതായും കേജ്‌രിവാൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിഷയത്തിൽ തീരുമാനമെടുക്കാൻ ഇരിക്കെയാണ് ആം ആദ്മി പാർട്ടി നിലപാട് അറിയിച്ചത് എന്നതാണ് ശ്രദ്ധേയം.

ആം ആദ്മി കോൺഗ്രസ് സഖ്യം അടഞ്ഞ അധ്യായമാണെന്ന് സൂചിപ്പിക്കുന്നതാണ് കേജ്‌രിവാളിനെ വാക്കുകൾ സഖ്യത്തിനില്ലെന്ന് കോൺഗ്രസ് തങ്ങളോട് ഔദ്യോഗികമായി അറിയിച്ചതായി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും അതിനു പിന്നിൽ കോൺഗ്രസ് ആണെന്നും കേജ്‌രിവാൾ ആരോപിച്ചു.

ഇന്നലെ മന്ത്രി ഗോപാല റായിയും സമാനമായ പ്രതികരണം നടത്തിയിരുന്നു. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് ആം ആദ്മി പാർട്ടി വായുള്ള സഖ്യത്തെ ഒരിക്കൽപോലും അനുകൂലിച്ചിരുന്നില്ല. ഇതാണ് സഖ്യം ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണം. ഡൽഹിയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകരുത് എന്നും അതിനാൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറാകണമെന്നും ആം ആദ്മി പാർട്ടി നേതാക്കളാണ് ആദ്യം ആവശ്യപ്പെട്ടത്. ഡൽഹിയിൽ സഖ്യം ഇല്ലെങ്കിൽ ഹരിയാനയിൽ എങ്കിലും സഖ്യമുണ്ടാക്കി ബി.ജെ.പി തോൽപിക്കണം എന്ന് കേജ്‌രിവാൾ വരെ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തി ലാണ് ഡൽഹി നേതൃനിര വി സമ്മതിച്ചിട്ടും പ്രവർത്തകരുടെ അഭിപ്രായം ശക്തി ആപ്ലിക്കേഷനിലൂടെ അറിയാൻ രാഹുൽഗാന്ധി ശ്രമിച്ചത് .അഭിപ്രായസർവ്വെ സഖ്യത്തിന് അനുകൂലമായിരുന്നു എന്നാണ് സൂചന എന്നാൽ സഖ്യം ഉണ്ടാകേണ്ട എന്ന ഔദ്യോഗികമായി അറിയിച്ചു എന്നതിനാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം നിർണായകമാകും. പ്രത്യേകിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം ഏത് രീതിയിൽ ആയിരുന്നുവെന്ന് കൃത്യമായ ചിത്രം പുറത്തുവരുന്നതുവരെ.